#MVGovindan | മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ നടപടി തെറ്റ്; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ഗോവിന്ദനെതിരെ വിമർശനം

#MVGovindan | മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ നടപടി തെറ്റ്; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ഗോവിന്ദനെതിരെ വിമർശനം
Dec 11, 2024 07:28 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വിമർശനം.

തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിതാണ് പ്രതിനിധികൾ വിമർശിച്ചത്.

പാർട്ടിയിലെ മേൽത്തട്ടിലേയും താഴ്ത്തട്ടിലേയും ജനപ്രതിനിധികൾക്ക് ഇരട്ട നീതിയെന്നും വിമർശനമുയർന്നു.

എംഎൽഎമാരായ എം.വി ഗോവിന്ദനും വി.ജോയിക്കും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആകാം.

എന്നാൽ പഞ്ചായത്ത് അംഗമായ വ്യക്തിക്ക് ലോക്കൽ സെക്രട്ടറി ആകാൻ സാധിക്കില്ലെന്നത് എന്ത് നീതിയെന്നും പ്രതിനിധികൾ ചോദിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നടത്തിയ മരപ്പട്ടി പരാമർശത്തിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.

ഇന്നലെ വൈകുന്നേരം നടന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിലാണ് വലിയ വിമർശനങ്ങളുയർന്നത്.

അതിൽ ഏറ്റവും കൂടുതൽ വിമർശനമേറ്റത് ഇ.പി ജയരാജനായിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി സെക്രട്ടറിക്കടക്കം വിമർശനമുയർന്നത്.

തൊഴിലാളിവർഗ പാർട്ടിയുടെ സെക്രട്ടറി ഇത്തരത്തിലല്ല തൊഴിലാളികളോട് പെരുമാറേണ്ടത്.

തൃശൂരിലെ ജാഥക്കിടയിൽ മൈക്ക് ഓപറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃകാപരമല്ലെന്നാണ് പ്രവർത്തകരുടെ പ്രധാന വിമർശനം.

#Mishandling #micoperator #Criticism #against #MVGovindan #CPM #KollamDistrict #Conference

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories